17 Jun 2009

മോഹം

പാഥേയം|ലക്കം 7| ജൂണ്‍ 2009| ഇടവം-മിഥുനം 118 - ല്‍ വായിക്കൂ

അമ്മതന്‍ മടിയില്‍ തലചായ്ച്ചുറങ്ങുമാ,
പൈതലിന്‍ സ്വാന്തന സ്വപ്നത്തിനോ.. ?
ദാഹിച്ചുനില്‍ക്കുമാ ഭിക്ഷുവിന്‍ കണ്ണിലെ,
വാതില്‍പ്പടിയിലെ കാല്‍പ്പാദത്തിനോ.. ?
പ്രേമിതന്‍ ഹൃദയസ്വരത്തിന്‍ പ്രതീ‍കമാം,
പ്രേമലേഖനത്തിന്‍ മറുവരിക്കോ.. ?


കാണാതെപോയ കിടാവിനെ അമ്മയ്ക്കു
കണ്ടുകിട്ടിയിട്ടുണ്ടായ കണ്ണീരിനോ...?
കാറ്റിലും കോളിലും കടലിനെ കാണുമാ
മുക്കുവന്‍ പെണ്ണിന്റെ കാത്തിരിപ്പിനോ..?
നിറഞ്ഞു ഭജിക്കുമാ ജപമന്ത്രശക്തിയില്‍
കടാക്ഷിക്കുവാ‍ന്‍ തുനിയുന്ന കൈകളേയോ.?
വിശപ്പിനെ മറന്നു തന്‍ മുട്ടയില്‍ ചൂടേകും
വിരിയുന്നതിനായി കാക്കും പക്ഷിതന്‍ ക്ഷമയോ..?
എന്നിലെ എന്നെ വെടിഞ്ഞു ഞാന്‍ എന്തിനോ,
ചാലിക്കുമീ അക്ഷരക്കൂട്ടിന്‍ ആശയത്തിനോ ?
എന്തിനോടിന്നെനിക്കീ മോഹം.. ?
പറയൂ എന്താണെനിക്കീ മോഹം ?
അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,
വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നുവോ?
Creative Commons License

16 comments:

  1. ഇനി നടക്കില്ല, ഈ ചഞ്ജല മനോഭാവം എന്നു ഇപ്പോഴെങ്കിലും തോന്നിയല്ലോ......അതുകൊണ്ടല്ലേ ഇത്രയും കവിതകള്‍ ഉണ്ടായത്....??? എന്തായാലും നന്നായിരിക്കുന്നു സുഹ്രുത്തേ....

    ReplyDelete
  2. AnonymousJune 18, 2009

    ആകാശച്ചെരുവിലാരോ കുരുതിക്കിണ്ണം തട്ടിമറിച്ചു
    കാലത്തിന്‍ ശാപത്താലൊരു മോഹത്തിന്‍ ചിത കത്തിക്കാളി
    പൊട്ടിപ്പോയൊരു പട്ടച്ചരടും കിട്ടാപ്പൊന്നിന്‍ പത്തരമാറ്റും
    സര്‍വ്വംസഹയാം ഭൂമീദേവിക്കന്നും ഇന്നും ശരശയ്യ ശരശയ്യ ശരശയ്യാ.....
    കൊള്ളാം അതി മനോഹരമായിരിക്കുന്നു. ഇനിയും ധാരാളം എഴുതുക

    ReplyDelete
  3. മനോഹരമീ കവിത...

    ആശംസകൾ.

    ReplyDelete
  4. അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,
    വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നു

    ReplyDelete
  5. എന്തിനോടിന്നെനിക്കീ മോഹം.. ?
    പറയൂ എന്താണെനിക്കീ മോഹം ?
    അറിയാതെ ഞാനീ മോഹങ്ങളെയെല്ലാം,
    വല്ലാതെ, വല്ലാതെ മോഹിച്ചുപോകുന്നുവോ
    മോഹങ്ങളില്ലാതെ എന്തു ജീവിതം

    ReplyDelete
  6. മുക്കുവന്‍ പെണ്ണിന്റെ കാത്തിരിപ്പിനോ..?
    നിറഞ്ഞു ഭജിക്കുമാ ജപമന്ത്രശക്തിയില്‍
    കൊള്ളാം

    ReplyDelete
  7. അവസാനത്തെ ചില വരികളിലെ കല്ലുകടി ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ മനോഹരമായ കവിതയാണിത്‌

    ReplyDelete
  8. Ethra venamenkilum mohikkamallo Sundarikkutty...!!! Ashamsakal...!!!

    ReplyDelete
  9. നല്ല കവിത ... ഇഷ്ട്ടായി

    ReplyDelete
  10. AnonymousJune 23, 2009

    valare nannayirikkanoo.. abhinandanagal...

    ReplyDelete
  11. മോഹിപ്പിക്കുന്ന മോഹങ്ങള്‍ക്കും
    മേലെ പറന്നുയരാന്‍ കഴിയുന്ന
    രണ്ടു ചിറകുകള്‍ കാലം തരുമായിരിക്കും
    പക്ഷെ പറന്നുയരാന്‍ ഞാന്‍
    അശിച്ചപ്പോള്‍ കരിഞ്ഞ തൂവലിന്റെ
    ഗന്ധം
    അത് മോഹങ്ങളുടെ തന്നെയായിരുന്നു .....

    ReplyDelete
  12. കവിത നന്നായിരിക്കുന്നു.Keep it up! അവതരണ രീതിയും ഭാവവും കൊള്ളാം. എനിക്ക് ഇഷ്ട്ടമായി.

    ReplyDelete
  13. വളരെ നനയിടുണ്ട് കവിത... ഓര്മകളില് എന്നുമീ വരികള് മുഴങ്ങുന്ന പോലെ...

    ReplyDelete