11 Aug 2009

പാതിരാവില്‍ വിടര്‍ന്ന പൂവ് തേടി...

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്


ഉറങ്ങുന്ന പൂക്കളെ വിളിച്ചുണര്‍ത്തുന്ന കിരണങ്ങള്‍ ആഹ്ലാദം നിറക്കുന്നു ശലഭങ്ങളില്‍, പക്ഷെ ഇന്നു നിറമില്ലാത്ത ശലഭമായി പാതിരാവില്‍ വിടര്‍ന്ന പൂവ് തേടി അലയുന്ന എനിക്കു, വാടിവീണ പൂവിനെ ഓര്‍ത്ത് ഒരു തുള്ളി കണ്ണുനീരു വാര്‍ക്കുവാന്‍ കഴിയുന്നില്ല, വീഴുന്നതിനു മുന്‍പു തന്നെ വീഴാന്‍ പോകുന്ന കണ്ണുനീരുകള്‍ നീ കടമെടുത്തിരുന്നു, അറിയാമായിരുന്നു നിനക്ക്, ഞാന്‍ ഓര്‍മകളാകുന്ന മധു നുകര്‍ന്ന്, ഹൃദയം വിതുമ്പി , ഒരായിരം ജല മൊട്ടുകള്‍ നയനത്തില്‍ വിരിയിക്കും എന്ന്.. എന്നിട്ടും നീ....! പക്ഷെ അറിയാതെ നിനക്കുതന്ന വാക്കുകള്‍ തെറ്റുന്നു, ഈ മിഴിനീരുകള്‍ ഓര്‍മയുടെ ചാലുതീര്‍ത്ത് ഹൃദയത്തിന്റെ അടിത്തട്ടില്‍ തളം തീര്‍ത്തിരിക്കുന്നു, വീണ്ടും ഒരു പൂവിലെ മധുവായിമാറുവാന്‍ ഈ നീര്‍തളം ആഗ്രഗിക്കുന്നു..! അതെ, ആ കിരണങ്ങള്‍ ഇനിയും നിന്നില്‍ പതിയുമെങ്കില്‍, ഞാന്‍ വീണ്ടും ഒരു ശലഭമായി മാറുമെങ്കില്‍...!


നീ വിരിയുന്നതും കാത്തിരിക്കുവാന്‍ എനിക്ക്, മധുവായി വാര്‍ന്ന് ചാലുതീര്‍ത്ത മിഴിനീരുകള്‍, വറ്റിവരണ്ട് മധുരം മാറി ഉപ്പുണങ്ങിയ ഓര്‍മകളായി കൂട്ടിരിക്കുന്നു. സഞ്ചാരിയായ ആ കിരണങ്ങള്‍ എന്റെ മനസ്സിലെ നിത്യവും വിരിഞ്ഞു നില്‍ക്കുന്ന നിന്റെ വര്‍ണം മായാതെ നുകരുവാന്‍ എന്റെ നയനത്തില്‍ പ്രഭ ചൊരിയുന്നതും കാത്തിരിക്കാതെ, ഞാന്‍ പകല്‍ മറന്ന രാത്രിയില്‍, വാടിവീണ പൂവുതേടി, അല്ല വീണ്ടും വിരിഞ്ഞ നിന്നെ തേടി ആ അനന്തതയില്‍ പരതുന്നു.. ഒരായിരം പ്രത്യാശാ പുഷ്പങ്ങള്‍ മനസ്സില്‍ വിരിയിച്ചുകൊണ്ട് ഞാന്‍ പറന്നുയരുന്നു... നിനക്കുവേണ്ടി മാത്രം ഞാന്‍ പറന്നുയരുന്നു..

11 comments:

  1. കാലം വിധിയോട് കളിച്ചകളികളില്‍ വിജയിപ്പതാരോ?കാലമോ-വിധിയോ????

    ReplyDelete
  2. ആ കിരണങ്ങൾ ഇനിയും നിന്നിൽ പതിയും
    വീണ്ടും ശലഭമായി മാറും....

    ആശംസകൾ.

    ReplyDelete
  3. ninakku nishagandhikal koottayi kittatte ennu aashamsikkunnu

    ReplyDelete
  4. ഒരായിരം പ്രത്യാശാ പുഷ്പങ്ങള്‍ മനസ്സില്‍ വിരിയിച്ചുകൊണ്ട് എഴുത്തു തുടരുക.
    ആശം സകൾ

    ReplyDelete
  5. ഹൃദ്യമായിരിക്കുന്നു വരികളിലെ ഭാവനയുടെ സൌരഭ്യം

    ReplyDelete
  6. എഴുത്ത് ഇഷ്ടമായി.

    ReplyDelete
  7. നന്നായിരിക്കുന്നു എഴുതുക

    ReplyDelete
  8. Pookkal iniyum viriyatte...!

    Manoharam, Bhavukangal...!

    ReplyDelete
  9. ഞാന്‍ പകല്‍ മറന്ന രാത്രിയില്‍, വാടിവീണ പൂവുതേടി, അല്ല വീണ്ടും വിരിഞ്ഞ നിന്നെ തേടി ആ അനന്തതയില്‍ പരതുന്നു.. ഒരായിരം പ്രത്യാശാ പുഷ്പങ്ങള്‍ മനസ്സില്‍ വിരിയിച്ചുകൊണ്ട് ഞാന്‍ പറന്നുയരുന്നു... നിനക്കുവേണ്ടി മാത്രം ഞാന്‍ പറന്നുയരുന്നു..

    സത്യമായും..?

    ReplyDelete
  10. ഹൃദ്യമായിരിക്കുന്നു വരികളിലെ ഭാവനയുടെ സൌരഭ്യം നന്നായിരിക്കുന്നു ....ആശം സകൾ

    ReplyDelete
  11. ആറു ഋതുക്കളും കടഞ്ഞെടുത്ത വാസര സ്വപ്നമേ ...
    പകരമീ ഹൃദയതുടിപ്പുകളല്ലാതെന്തു ഞാന്‍ നല്‍കേണ്ടൂ...?

    ReplyDelete