29 Aug 2009

കല്ലോലിനി

പാഥേയം|ലക്കം 9| സെപ്റ്റംബര്‍ 2009| ചിങ്ങം-കന്നി 1185 - ല്‍ വായിക്കൂ.

വായിക്കുവാന്‍ എളുപ്പമുള്ള പതിപ്പ്

തും‌ഗം തൊടുത്തൊരു ചെറുബാണമായ്
ജന്മം കൊണ്ടു നീ ഒരു ചെറു തുള്ളിയായ്..
ജനിച്ചുടന്‍ അഘം പേറി വിലപിച്ചു ...
അറിഞ്ഞു അവള്‍ ആ വിരഹവേദന...

ഘനം കൊണ്ടാ തുള്ളി, സ്വ ശക്തിയായി..
വിരഹവും വരമാക്കി മാറ്റിയവള്‍ ഇന്നിതാ..
തരുവിന്‍ ദാഹം ശമിപ്പിച്ചു തളര്‍ന്നവള്‍...
പ്രതിഭലം മഴയായ് തീര്‍ന്നവള്‍ക്കായ്..


യവ്വനം തീര്‍ത്തവള്‍ ഒഴുകിത്തിമിര്‍ത്തുവോ?
അഴകിന്‍ ആഴങ്ങള്‍ തിളങ്ങി നിന്നിതാ...
പാപത്തിന്‍ വിഴുപ്പുകള്‍ പേറുവാനായ്...
പിന്നെയും കഴുകി അവള്‍ ഭൂമിതന്‍ മാറിടം.

അരുണന്‍ പാപത്തിന്‍ ഘനം കൂട്ടിയോ..?
നിബിഡമായി നിന്നുവോ ഒഴുകുവാനറിയാതെ..
ആശ്രയം ഇല്ലാതെ തെങ്ങിയോ നീ...
വറ്റാതെ വാരിധിയില്‍ വറ്റി വരണ്ടുവോ..?


Creative Commons License

3 comments:

  1. എന്റമ്മച്ചിയേ.

    ഇതു വായിച്ചു തുടങ്ങിയതില്‍ പിന്നെ നിഘണ്ടു താഴെ വെക്കാന്‍ നേരം കിട്ടിയില്ല.

    ക്ഷിപ്തപ്രജ്ഞമായ അന്തരംഗം ഇതിന്റെ ഘാത്ര സ്തൂലിമയില്‍ വളരെ നേരം സംസ്തോഭിതമായിപ്പോയി!

    ReplyDelete
  2. എന്തിനാ വായിക്കുവാന്‍ എളുപ്പമല്ലാത്ത പതിപ്പൊക്കെ എഴുതുന്നത്?

    ReplyDelete