6 Jun 2010

പുസ്തകപ്പുരയിലെ പ്രണയം

ഗ്രന്ഥപ്പുരയിലെ പല തട്ടുകള്‍ക്കിടയിലെ ദൃഷ്ടിതന്‍
കോണില്‍, വശ്യചിന്തതന്‍ കണ്മുനക്കുടുക്കിലായ്
ഒത്തിരിനാളായ് വന്നുപെട്ടോരു സൗന്ദര്യ ജന്മമേ.

കണ്ടില്ലീ‍ സ്നേഹഭരിതമായ് തേടുമീ കണ്‍കളെ,
കഷ്ടമായ് നീ തേടും നൂറ് അക്ഷരക്കൂട്ടിലീ
നഷ്ടമായ് തീരുമീ പല നിമിഷങ്ങളത്രയും.

എതിരേ ഇരുന്നിട്ടും, പാഴായി ഞാനെന്ന ലക്ഷ്യവും
ഇമചേരാതെ പലതാളുകള്‍ പരതുന്ന തളരാത്ത
നിന്‍ ഒരു നോക്കിന്റെ നോവാത്ത ശരവര്‍ഷവും.

നഷ്ടമായിരുന്നെങ്കില്‍ അത്രയും ചേര്‍ന്നോടിയാ
കണ്ണിന്റെ കൂട്ടിന്ന്, ഒരു കോണില്‍ എവിടെയോ
ഞാനെന്ന സ്നേഹത്തിന്‍ നിഴലിനെക്കാണുവാന്‍.

ചോരുന്ന സമയവും, അക്ഷമമായ് തിടുക്കവും,
പൊലിയുന്ന വിയര്‍പ്പിന്‍ കണങ്ങളും, വാക്കുകള്‍
കൂട്ടിക്കിഴിച്ചീ ഹൃദയം തുടര്‍ന്നു തുറന്നു ഞാന്‍.

ഇമകളിണചേര്‍ന്ന്, അധരങ്ങള്‍ എന്തിനി, പൊഴിയ്ക്കു-
മെന്നറിയാതെ, പരതുന്ന വാക്കുകള്‍ തടയാതെ,
ആ മുഖം താഴ്ന്നിറങ്ങി ഹൃദയത്തിലെവിടെയോ..

തിരശീല നീക്കി തെളിഞ്ഞുവാ മുഖ ദീപശാലീനത,
ഹൃദയ വാതില്‍ തുറന്നുകൊണ്ടിറങ്ങിവന്നുവാ, നാണം
പ്രതിഭലിപ്പിച്ചുകൊണ്ടിരുന്നുവെന്‍ മുന്‍പില്‍.

നൂറു നിലാവിനും നാണം വരുമ്പോലെ, ഒരുനോക്കു
നല്‍കിയാ നിന്മുഖം, പറഞ്ഞു, ഹൃദയത്തിലെവിടെയോ
വരച്ചിരുന്നു ആ നിഴലിന്റെ നിറമാര്‍ന്ന രൂപത്തെ എപ്പൊഴോ..!

നിഴലിനും ചായം നിറയുന്നു ഇന്നിതാ ഈ താളിലും,
പുണരുന്നു ഹൃദയതരംഗങ്ങള്‍ പരസ്പരം നിശബ്ദമായ്.
പുണരുന്നു ഹൃദയതരംഗങ്ങള്‍ നിരന്തരം നിശബ്ദമായ്.

6 comments:

  1. വളരെ നന്നായിട്ടുണ്ട് ഭായ് , ഇനിയും ഇതുപോലെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു , എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  2. നന്നായി; വരികൾ കൂട്ടിച്ചേർത്തത് ഒഴുക്കിനെ ബാധിച്ചുവെങ്കിലും.

    ReplyDelete
  3. നൈസ് ലൈന്‍സ്
    :-)

    ReplyDelete
  4. നല്ല കവിത ഇഷ്ടമായി.
    ആദ്യവരിയിലെ അക്ഷരങ്ങൾ നഷ്ടമായെന്നു തോന്നുന്നു
    എഴുത്തുകാരി എന്നോട് ക്ഷമിക്കണം. “രാജാവ് തുണിയുടുക്കാതെയാണു നടക്കുന്നതെന്ന് ആരും പറയില്ല”
    തലക്കെട്ടിൽ അക്ഷരത്തെറ്റുണ്ട് ദയവായി തിരുത്തുക.

    ReplyDelete
  5. കൊള്ളാം കുട്ടി

    ReplyDelete
  6. കവിതയേക്കാൾ കൂടുതൽ ഒരു അനുഭവം അനുഭവിക്കുന്നു!!!!!!

    ReplyDelete