പൊരി വെയിലിലെ മൺൽക്കൂനകൾ,
തണൽ പിടിച്ചവശനായ്.......
വേരിറക്കി നാമ്പിട്ടുണർന്നുവാ വേനലിൽ,
തൻ നിലക്കായ് മറപിടിച്ചു സ്വയം...
ശപിച്ചിരുന്നില്ല, ഊക്കായടിക്കും ആ,
താപരശ്മികളെയും......
ശപിച്ചിരുന്നില്ല, കൊത്തിയെടുത്തെറിഞ്ഞ്,
വിസർജ്യമായ് കളഞ്ഞ പക്ഷിയെ...
ആ മരുവിലും ചെറു പച്ചക്കു തുടക്കമായ്...
ആ താപ രശ്മിയിൽ കണ്ടു ഊർജ്ജ..
സ്രോതസ്സുകൾ...
കണ്ടെടുത്താ വിസർജ്യത്തിലും...
മണല്പരപ്പിലും മൂലകങ്ങൾ....
ഊറ്റിയെടുത്തു മാറ്റിയാ അണുക്കൾ..
സ്വശരീരമായ്...
മരിക്കുവാതിരിക്കുവാൻ...
വേണ്ടി മാത്രമായിരുന്നില്ലത്..
ജനിക്കുമ്പോൾ, ചോദ്യശരങ്ങളെ..
മറു ചോദ്യങ്ങളാൽ എതിർത്തിരുന്നില്ല..
മരുവിലും വൻ തണലായ് മാറി..
മരുപ്പച്ചയായ് വളർന്നു മറുപടി..
പറഞ്ഞിരുന്നു...
പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
വീണ്ടും ശപിച്ചിരുന്നു..
താൻ വന്ന അതേ വഴിയെ..
19 comments:
പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
Good lines
beautyful imageries
നല്ല വരികള്‍.
ആ ചഞ്ചല മനോഭാവം ഇനി വേണ്ട .
നന്നാവുന്നുണ്ട് ...ആശംസകള്‍ ..
അതെ, ആ വഴിപോക്കനെപോലെ നമ്മളും ശപിച്ചുകൊണ്ടിരിക്കുകയാണ്.
നല്ല ആശയം
ഒരു മരത്തിനു തണലും (ചിലപ്പോഴൊക്കെ)
തണലിനു നിഴലും..
അപ്പോള്‍ മനസ്സിന് കുളിരും...
ഒന്ന് കൂടി ഒതുക്കി പറഞ്ഞിരുന്നെങ്കില്‍
കൂടുതല്‍ രസമാകുമായിരുന്നില്ലേ?
അതെയോ... ഇനി ശ്രമിക്കാം നൗഷാദ് ഇക്കാ.....
നല്ല വരികൾ.
നന്മകൾ!
2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!
പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. നാട്ടിൽ വരുന്നെങ്കിൽ/കഴിയുമെങ്കിൽ പങ്കെടുക്കുക!
വിവരങ്ങൾക്ക്
http://jayanevoor1.blogspot.com/
well
font prob.....
eventhen nice to read
varikal nannaayittund
പിന്നെയും പല വഴിപോക്കർ..
അതേ മരച്ചോട്ടിലിരുന്നു..
ശപിച്ചിരുന്നു ആ ചൂടിനെ ..
ആ തണൽ കാണാതെ..
വീണ്ടും ശപിച്ചിരുന്നു..
ആശംസകളോടെ..
നല്ല ഭാവന.
manoharam
ishtaayi..
All the Best
നന്ദി.
നന്നായിരിക്കുന്നു ...ഇനിയും പ്രതീക്ഷിക്കുന്നു ..
എന്റെ ബ്ലോഗ്ഗിലേക്കു സ്വാഗതം
https://myheartbeatandlifepartner.blogspot.com
Post a Comment