22 Sept 2010

ചിന്തയുടെ ആധാരം

മുകളിലോ താഴെയോ?
ഉയരത്തിലോ ആഴത്തിലോ ?
ആദ്യമോ അന്ത്യമോ?
ഇടത്തോ വലത്തോ ?
ശൂന്യത്തിലോ പിണ്ഡത്തിലോ?
വഴിയിലോ ? വീട്ടിലോ ?
അണുവിനേക്കാളും ചെറുതായ ഈ ഞാൻ?
മർത്യൻ! ഈ ലോകത്തിൻ ചിന്തയിലെവിടെയോ.
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല.

10 comments:

  1. മറ്റൊന്നിൻ ധർമയോഗത്താൽ
    ഗൊള്ളാലൊ കെട്ടിലും മട്ടിലും നല്ലമാറ്റം
    ശരിക്കും എവിടെയാ നമ്മള്.

    ഇവിടെന്നുമല്ല “മനസ്സിലായിരിക്കും“ അല്ലെ!!!

    ReplyDelete
  2. ജീവിതയാത്രയില്‍ ഓരോരുത്തരും എപ്പോഴുമെങ്കിലുമൊക്കെയായി സ്വയം അറിയാതെ ചോദിച്ചു പോകുന്ന ചോദ്യങ്ങളാണിത്. നമുക്ക് ഏറെ പരിചിതമായ ചോദ്യങ്ങള്‍. കലണ്ടറിലെ താളുകള്‍ മാറി മറിഞ്ഞു വന്നേക്കാം. മരിച്ചു മണ്ണടിഞ്ഞ് തലമുറകള്‍ പുതുത് വന്നേക്കാം. പക്ഷെ ഈ ചോദ്യങ്ങള്‍ അനശ്വരമായി നിലനില്‍ക്കും.

    ReplyDelete
  3. ഉത്തരമില്ലാത്ത, അല്ലെങ്കില്‍ അവ്സാനമില്ലാത്ത ഉത്തരങ്ങള്‍ ഉള്ള ചോദ്യം, ‘ആരാണ് ഞാന്‍’!

    ReplyDelete
  4. :-)മര്‍ത്യന്‍ കഥയിതെന്തറിഞ്ഞു..

    ReplyDelete
  5. മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല...!!

    ReplyDelete
  6. അത് താനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക .....

    ReplyDelete