22 Aug 2010

അഹന്ത




ഒരു തിരപോലെ പതഞ്ഞുയർന്നു പൊങ്ങി,
തീരത്തെ തകർക്കുമെന്ന വാശിയിൽ,
എങ്ങോ എഴുതിയ മണൽ പാടുകൾ മായ്ച്ച്,
തിരികെ പോയി പലതായ് തകർന്നടിഞ്ഞ്.

അഗാധതയിൽ പോയി നോക്കിയപ്പോൾ,
അറിഞ്ഞു താൻ മായ്ചൊരാ അക്ഷരങ്ങൾ,
ഒരു കുഞ്ഞിന്റെ കരവികൃതിയായിരുന്നെന്ന്,
വീണ്ടും വെരുമെന്നറിയാം ആ കുരുന്നിനും.


12 comments:

  1. ജീവിതവും ഇങ്ങനെ ഒരു കണ്ണുപൊത്തിക്കളിയാണ്, അല്ലേ?

    ReplyDelete
  2. കൊള്ളാം.

    ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ!


    http://www.jayandamodaran.blogspot.com/

    ReplyDelete
  3. കവിത വായിച്ചപ്പോള്‍ എനിക്ക് തോന്നിയ രണ്ടു കാര്യങ്ങള്‍ എഴുതട്ടെ,

    1) പുനര്‍വിചിന്തനങ്ങളിലാണ് ഒരു ക്രിയാവിലാസത്തിന്റെ ശരിതെറ്റുകള്‍ നിശ്ചയിക്കപ്പെടുക.

    2) ആത്മബന്ധമുള്ളപ്പോളേ ഏതു പ്രവൃത്തിയിലും പിണങ്ങാതെ, തെറ്റുകുറ്റങ്ങള്‍ പൊറുത്ത് തിരിച്ചു വരവുകള്‍ക്ക് കാത്തിരിക്കാനാകൂ.

    ReplyDelete
  4. കൊള്ളാം. ഓണാശംസകള്‍

    ReplyDelete
  5. തെറ്റ്‌ ശരി കൊണ്ട് തിരുത്തപ്പെടും. കൊള്ളാംട്ടോ..

    ReplyDelete
  6. ഒരാവേശത്തിലെല്ലാം തച്ചുടയ്ക്കും
    ഏകന്തതയിൽ ചെയ്തിയെയോർത്തുതേങ്ങും

    ReplyDelete