ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.
കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,
തടുത്തുകൂട്ടിയൊതുക്കി കീശയില്‍.
തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്‍,
കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.
വിശപ്പിന്‍ വിളികേള്‍ക്കാതെ ചാടിയാ കശ്മലന്‍,
ക്ഷമിച്ചു, വീണ്ടും കൈകളിലൊതുക്കിപ്പിടിച്ചു.
അടുപ്പിച്ചില്ലാരും, തുട്ടിനോടുള്ള വിശപ്പിരുന്നിട്ടും,
വെറുത്തു ഈ രൂപവും, പഴുത്ത നാറ്റവും.
എച്ചിലിന്‍ കൊട്ടയില്‍ തൊടുത്തു ദൃഷ്ടിയൊന്നെങ്കിലും,
മുറുമുറുത്തുകൊണ്ടവര്‍ ക്രൂരമായി തിരിച്ചുതൊടുത്തു.
ഒത്തിനടന്ന പാദത്തിലെ പല്ലുകള്‍ ഓര്‍ത്തുകൊണ്ട്,
പിന്‍തിരിഞ്ഞു, വെടിഞ്ഞുകൊണ്ടാ മൃഷ്ടാന്ന ഭുജ്യത്തെ.
ദൈവത്തിന്‍ ഭിക്ഷയെ ഓര്‍ത്തു, ചെന്നുവാ പടച്ചോറിനായ്,
ദൈവത്തിനിപ്പോള്‍ പ്രിയം തുട്ടുതന്നെയെങ്കിലോ..?
നീലയും വെള്ളയും കൂട്ടമായതങ്ങനെ...!
ഭാണ്ഡവുമേറി തൊഴുതുകൊണ്ടങ്ങനെ..!
അക്ഷരഭാണ്ഡത്തെ തട്ടിപ്പറിച്ചുവാ പൊതിച്ചോറിനായി,
താങ്ങുവാന്‍ കഴിഞ്ഞല്ലതെങ്കിലും, കൊട്ടിത്തുറന്നു.
തപ്പിത്തടഞ്ഞുവാ പുസ്തക കുന്നിലായ്, വീണ്ടും തുറന്നു,
ഹാ! കയ്യില്‍ തടഞ്ഞു പുതു ചൂടിന്‍ തരംഗം ....!
തുറന്നു! വിഴുങ്ങി! പക്ഷെ കുടുങ്ങി അന്നനാളത്തില്‍,
തുപ്പിക്കുരച്ചുകൊണ്ട് തള്ളിയാ ഒന്നരക്കണ്ണുകള്‍,
കഴുത്തില്‍ ഞെരിച്ചു, അമറി വിളിക്കുവാന്‍ കഴിയാതെ.
വിശപ്പെന്ന കുറ്റത്തിന്‍, ഭൂമിയില്‍ ശിക്ഷയായ്..!
പിഞ്ചിന്‍ വാത്സല്യ ദേവത കനിഞ്ഞിതാ...!
വിശപ്പിന്റെ വഴിലെ ഉടക്കെടുത്താ ജലം...!
കരഞ്ഞു അന്നാദ്യമായ്, ഉരുകിപ്പിടഞ്ഞുകൊണ്ട്,
പിന്നെയും പൊളിഞ്ഞു, വാ! വിശപ്പിന്റെ വിളിയില്‍.
എച്ചിലിന്‍ കയ്യുകള്‍ ഭാണ്ഡം നിറച്ചു.....
അക്ഷരക്കെട്ടിനെ അരമനയിലയക്കുവാന്‍.
നാളെയും ഒരു പൊതിച്ചോറുമായി വരുമെന്നോതി,
മാഞ്ഞുവാ ദേവത ഭാണ്ഡം ചുമന്നുകൊണ്ട്...!
വിശപ്പിന്‍ വഴിയിലെ ദിവ്യ ദേവതയെക്കണ്ടു...!
നാളയും വരുമോ ഒരു പൊതിച്ചോറുമായി..?