24 Dec 2010

ആ പെൺകെട്ട്

അവൾ തിരയുന്നത് എന്തായിരുന്നു ? കാർമുകിൽ തീരാത്ത പെയ്തൊഴിയാത്ത കണ്ണുകളിൽ അവൾ കരിമഷി പുരട്ടിയിരുന്നത് പടരാനായി മാത്രമായിരുന്നോ ?എന്തിനായിരുന്നു അവൾ അണിഞ്ഞൊരുങ്ങിയിരുന്നത് ? പുടവയുടെ ചുരുക്കിൽ മഞ്ഞൾ പൊതിഞ്ഞ്, നെറുകയിൽ സിന്തൂരമണിഞ്ഞപ്പോഴും അവൾ തിരയുകയായിരുന്നു. ജീർണ്ണിച്ച ജീവിതമായിരുന്നോ അവൾ തേടിയിരുന്നത്. ജീവന്റെ ജീനുകളായ ബന്ധത്തിന്റെ ആഴം, നുകത്തിലെ കാളയ്ക്കുസമമാകുന്ന ലോകത്തിൽ അവൾ ഉത്തരങ്ങളായിരുന്നോ തേടിയത് ? ആ വികാരങ്ങളുടെ മഴയിൽ പടർത്തിയ സിന്ദൂരം തിരിച്ചു ചേരില്ലന്നറിഞ്ഞപ്പോഴും അവൾ തേങ്ങുകയായിരുന്നു എന്തിനോവേണ്ടി. ചാർത്തിയ താലിയുടെ അറ്റം എത്തിപ്പിടിക്കാൻ വികാരപ്രക്ഷോഭങ്ങൾ നിർവികാരമായി ഒഴുകിയപ്പോൾ അവൾ അറിഞ്ഞിരുന്നില്ലേ, അവൻ കെട്ടിയത് പെൺകെട്ടായിരുന്നെന്ന് ! ഇതിനെല്ലാം ഇടയിൽ പല ജീവനും ജീവനറ്റുകൊണ്ടിരിക്കുന്നു, അവർ ഈ പേക്കൂത്ത് കണുന്നു, അറിയാതെ തന്നെ അതിൽ പങ്കാളികളായി. ചിലർ റഫറിയാകുന്നു, ചിലർ വിഷാദത്തിലകപ്പെടുന്നു, ചിലർ കണ്ണീർ വാർക്കുന്നു, ചിലരാകട്ടെ ഗതികെട്ടിരിക്കുന്നു. ആർക്കുവേണ്ടിയാണ് എന്തിനുവേണ്ടിയാണവൾ തിരയുന്നത് ?

11 comments:

ദീപുപ്രദീപ്‌ said...

ചെറുതെങ്കിലും നല്ല പോസ്റ്റ്‌ .
ബ്ലോഗിന്റെ നു എന്തെങ്കിലും പ്രശ്നമുണ്ടോ? ബ്ലോഗിന്റെ കുറുകെയായി നീളത്തില്‍ ഉള്ള രണ്ടു വരകള്‍ കാണുന്നുണ്ട് . ഒരു നോക്കൂ .

സുന്ദരിക്കുട്ടി said...

എന്തോ പ്രശ്നമുണ്ട്, ബ്ലോഗർ ഡിസൈൻ മാറ്റുന്നു.

ദിവാരേട്ടN said...

ബ്ലോഗില്‍ മാത്രമല്ല, "സിന്തൂര"ത്തിലും ചെറിയ ഒരു പ്രശ്നമില്ലേ?!!
["സിന്ദൂരം" ആണല്ലോ ഉദ്ദ്യേശിച്ചത്?]

തുടര്‍ന്നും നന്നായി എഴുതുക.. ആശംസകള്‍ !!

പൊട്ടന്‍ said...

ഒതുക്കമുള്ള നല്ല രചന.
ഡിസൈന്‍ അല്പം പ്രശ്നമുണ്ട്.

മനോജ് കെ.ഭാസ്കര്‍ said...

ചെറിയ രചനയ്ക്ക് വലിയ ആശംസകള്‍.......

Sabu Kottotty said...

പോസ്റ്റ് നന്നായിട്ടുണ്ട്...

ബ്ലോഗ് ടെമ്പ്ലേറ്റ് ഒന്നു ശരിയാക്കൂ...

Malu said...

കണ്ണീർ തുടക്കുവാൻ കൈ ഇല്ല എൻ കൈകൾ ആൺകെട്ടു കെട്ടി മുറുകിപ്പോയി.

Unknown said...

ബ്ലോഗിംഗ് ഉപേക്ഷിച്ചോ ? ഓണാശംസകള്‍

മുബാറക്ക് വാഴക്കാട് said...

ആക൪ഷകമായ ഭാഷ...

മുബാറക്ക് വാഴക്കാട് said...

നല്ല രചന...
ആക൪ഷകമായ ഭാഷ..

ശാന്ത കാവുമ്പായി said...

ഒരുപാട് നാളായി ഇവിടെ വന്നിട്ട്.