22 Sept 2010

ചിന്തയുടെ ആധാരം

മുകളിലോ താഴെയോ?
ഉയരത്തിലോ ആഴത്തിലോ ?
ആദ്യമോ അന്ത്യമോ?
ഇടത്തോ വലത്തോ ?
ശൂന്യത്തിലോ പിണ്ഡത്തിലോ?
വഴിയിലോ ? വീട്ടിലോ ?
അണുവിനേക്കാളും ചെറുതായ ഈ ഞാൻ?
മർത്യൻ! ഈ ലോകത്തിൻ ചിന്തയിലെവിടെയോ.
മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല.

10 comments:

നന്ദന said...

മറ്റൊന്നിൻ ധർമയോഗത്താൽ
ഗൊള്ളാലൊ കെട്ടിലും മട്ടിലും നല്ലമാറ്റം
ശരിക്കും എവിടെയാ നമ്മള്.

ഇവിടെന്നുമല്ല “മനസ്സിലായിരിക്കും“ അല്ലെ!!!

Jishad Cronic said...

:)

മൻസൂർ അബ്ദു ചെറുവാടി said...

:)
ആശംസകള്‍

Hari | (Maths) said...

ജീവിതയാത്രയില്‍ ഓരോരുത്തരും എപ്പോഴുമെങ്കിലുമൊക്കെയായി സ്വയം അറിയാതെ ചോദിച്ചു പോകുന്ന ചോദ്യങ്ങളാണിത്. നമുക്ക് ഏറെ പരിചിതമായ ചോദ്യങ്ങള്‍. കലണ്ടറിലെ താളുകള്‍ മാറി മറിഞ്ഞു വന്നേക്കാം. മരിച്ചു മണ്ണടിഞ്ഞ് തലമുറകള്‍ പുതുത് വന്നേക്കാം. പക്ഷെ ഈ ചോദ്യങ്ങള്‍ അനശ്വരമായി നിലനില്‍ക്കും.

joice samuel said...

:)

അനില്‍കുമാര്‍ . സി. പി. said...

ഉത്തരമില്ലാത്ത, അല്ലെങ്കില്‍ അവ്സാനമില്ലാത്ത ഉത്തരങ്ങള്‍ ഉള്ള ചോദ്യം, ‘ആരാണ് ഞാന്‍’!

Junaiths said...

:-)മര്‍ത്യന്‍ കഥയിതെന്തറിഞ്ഞു..

SAJAN S said...

മറ്റൊന്നിൽ അധാരമാകാതെ ഞാൻ യാതൊന്നുമല്ല...!!

മേഘമല്‍ഹാര്‍(സുധീര്‍) said...

അത് താനല്ലയോ ഇത് എന്ന് വര്‍ണ്യത്തില്‍ ആശങ്ക .....

സുന്ദരിക്കുട്ടി said...

നന്ദി.