പ്രഭാതകിരണങ്ങള്‍ നിന്നിലലിയുമ്പോള്‍,
നിര്‍മല നീലിമ കണ്ടിരുന്നു...
നിശയുടെ കറുപ്പില്‍ നിലാവിനു വഴിമാറി,
വടിവൊത്ത നിന്നഴകാസ്വദിച്ചു...
ഇങ്കിതം അറിയിക്കാന്‍ മഞ്ഞായ് പെയ്തപ്പോള്‍..
ഉറഞ്ഞു പോയി ഞാന്‍ അറിയാതെ അറിയാതെ ..
നിന്നെ പൊതിഞ്ഞു ഞാന്‍ ആ ധൂമകേതുക്കളേല്‍ക്കാതെ,
നിനക്കായ് വിരിച്ചു ഞാന്‍ നക്ഷത്ര പൊന്നാട.
അര്‍ക്ക ക്രോധത്തില്‍ കുടയായ് ഞാന്‍.
അറിഞ്ഞില്ലേ എന്‍ ഹൃദയ വേദന മഴയായ് പൊഴിച്ചപ്പോള്‍?
ദേവീ അത് നീരായൊഴുക്കി നീ നിന് മാറില്‍.
എന്‍ അനുരാഗം ധൂളിയായ് അലയുമ്പോള്‍,
അറിയാതെ ക്രോധം കൊടുങ്കാറ്റായിമാറി..
പരിഭവം നിറയും നിന്നുള്ളം,
കൊടുമ്പിരികൊണ്ടത് ഞാനറിഞ്ഞു..
ഒടുങ്ങാത്ത നിന് കോപം,
അഗ്നിപര്‍വതമായത് ഞാനറിഞ്ഞു..
അറിയൂ ഇനിയെങ്കിലും..
മൂലക മാഹാത്മ്യം ചാലിച്ചെഴുതും
അന്തരീക്ഷം ഞാന്‍...
അനുവദിക്കൂ നിന് പ്രേമ ഭാജനമാകാന്‍,
അനുവദിക്കൂ നിന്നിലലിഞ്ഞു ചേരാന്‍....
അനുവദിക്കൂ എന്നെ അനുവദിക്കൂ
നിന് പ്രേമ ഭാജനമാകാന്‍, നിന്നിലലിഞ്ഞു ചേരാന്‍....നിര്‍മല നീലിമ കണ്ടിരുന്നു...
നിശയുടെ കറുപ്പില്‍ നിലാവിനു വഴിമാറി,
വടിവൊത്ത നിന്നഴകാസ്വദിച്ചു...
ഇങ്കിതം അറിയിക്കാന്‍ മഞ്ഞായ് പെയ്തപ്പോള്‍..
ഉറഞ്ഞു പോയി ഞാന്‍ അറിയാതെ അറിയാതെ ..
നിന്നെ പൊതിഞ്ഞു ഞാന്‍ ആ ധൂമകേതുക്കളേല്‍ക്കാതെ,
നിനക്കായ് വിരിച്ചു ഞാന്‍ നക്ഷത്ര പൊന്നാട.
അര്‍ക്ക ക്രോധത്തില്‍ കുടയായ് ഞാന്‍.
അറിഞ്ഞില്ലേ എന്‍ ഹൃദയ വേദന മഴയായ് പൊഴിച്ചപ്പോള്‍?
ദേവീ അത് നീരായൊഴുക്കി നീ നിന് മാറില്‍.
എന്‍ അനുരാഗം ധൂളിയായ് അലയുമ്പോള്‍,
അറിയാതെ ക്രോധം കൊടുങ്കാറ്റായിമാറി..
പരിഭവം നിറയും നിന്നുള്ളം,
കൊടുമ്പിരികൊണ്ടത് ഞാനറിഞ്ഞു..
ഒടുങ്ങാത്ത നിന് കോപം,
അഗ്നിപര്‍വതമായത് ഞാനറിഞ്ഞു..
അറിയൂ ഇനിയെങ്കിലും..
മൂലക മാഹാത്മ്യം ചാലിച്ചെഴുതും
അന്തരീക്ഷം ഞാന്‍...
അനുവദിക്കൂ നിന് പ്രേമ ഭാജനമാകാന്‍,
അനുവദിക്കൂ നിന്നിലലിഞ്ഞു ചേരാന്‍....
അനുവദിക്കൂ എന്നെ അനുവദിക്കൂ
1 comment:
nannayirikkunnu.. aashamsakal..
akshara thettukal shradhikkumallo.. !
Post a Comment