4 Jun 2009

പഞ്ചഭൂതസമാഗമം




സര്‍വ്വം സഹഃ, വിശേഷണം ഭൂഷണം
വികാരവതിയായി ഇതരഭൂതമാം..
ധാരാശക്തിയായ് ജലധിയിലതു ജലമായ്..
തഴുകി മാറ്റിയോ മാരുതന്‍ മഴയെ?
ജനനിതന്‍ ജീവനിന്‍ ആധാരമായി
ജലത്തേയും ജനിപ്പിച്ചു പവനന്‍
ജനിച്ചു. ഇനി മരണം സുനിശ്ചിതം
പാവനി, പാപനാശിനി അഗ്നി പൊരുള്‍ കൊണ്ടു
ദഹിപ്പിക്കും ജനനിതന്‍ മക്കളെ
ചേര്‍ന്നു വീണ്ടുമാ സര്‍വ്വം സഹയില്‍.
ആദ്യമോ അദ്യമോ അവന്‍ ഗഗനം,
സര്‍വ്വം സ്ഥിതിയില്‍ മായയായ്,
ഭൂതസമാഗമ ദ്രിഷ്ടികോണില്‍
ധൃഷ്ടതയോടെ വേറിട്ടുനിന്നു വീക്ഷിച്ചു.

2 comments:

Vivin John said...

അരങ്ങില്‍ അണി നിരക്കുന്ന പഞ്ചഭൂതങ്ങള്‍ കഥാപാത്രങ്ങളോ?, ജനനവും മരണവും കഥയോ???ഇതില്‍ നാം കഴ്ചകാരോ?...അറിയില്ല.....എങ്കിലും നന്നയിരിക്യുന്നു......ആദ്യം ഒന്ന് തിരഞ്ഞുവെങ്കിലും, വായിക്യുന്തോരും പുതിയ അര്‍ത്ഥതലങ്ങള്‍ , പുതിയ ഭാവനകള്‍........ഇനിയും പ്രതിക്ഷിക്യുന്നു......

Sureshkumar Punjhayil said...

"പഞ്ചഭൂതസമാഗമം " - Pancha bhoothangalum samagamichirikkunnu. Manoharam. Ashamsakal...!!!