ഈ ജീവനില്‍ എവിടെയാണ് നിന്നെ മറക്കുവാനുള്ള നിമിഷം?
“എന്നെ മറക്കണം” എന്നു നീ പറഞ്ഞ ആ നിമിഷം ഞാനില്ലാതെ ആയി.
ഏതു വികാരമാണ് നിന്നിലാ ശബ്ദം പുറപ്പെടുവിക്കാനുള്ള കരുത്തേകിയത്. പക്ഷെ നിന്റെ ആ വാക്കുകള്‍, ഹൃദയത്തിലകപ്പെട്ട ചില്ലുകള്‍ പോലെ മുറിവുകള്‍ മാത്രം അവശേഷിപ്പിച്ചു, പിന്നെ ജീവനില്‍ നിന്നൊഴിയുവനായി തന്ന ഒരു ക്ഷണപത്രികയും.
ഇന്നു ഞാന്‍ അറിയുന്നു, ആ വാക്കുകളില്‍, വേര്‍പാടിന്റെ തീരാത്ത ദുഃഖം ഒളിച്ചിരിപ്പുണ്ടായിരുന്നു എന്ന്. എന്നെ വിട്ടുപോകുമെന്നു മാത്രമെ ഞാന്‍ അറിഞ്ഞിരുന്നുള്ളൂ... പക്ഷെ, ഇത്ര അകലത്തില്‍ , തിരിച്ചുവിളിക്കുവാന്‍ കഴിയാത്തത്ര അകലത്തിലേക്ക് നീ എന്തേ പോയീ..? അതിന്റെ കാരണത്തിന്റെ ആഴം അളക്കുവാന്‍ എന്റെ ഹൃദയമാപിനിക്കു കഴിവില്ല..
എന്നെ തനിച്ചാക്കി, നീ സഞ്ചരിച്ച അതേ വഴികളിലൂടെ പിന്തുടരുവാന് അതിയായ മോഹം. നിന്റെ ഓര്‍മകള്‍, എന്നെ ആ പാതയിലേക്ക് വരുത്തുവാനുള്ള നിമിത്തമായി മാറുമ്പോള്‍ തന്നെ, ആ ഓര്‍മകള്‍ എന്നെന്നേക്കുമായി നഷ്ടമായാലോ എന്ന ഭയം പിന്തിരിപ്പിക്കുന്നു.
ഉണരാനും ഉറങ്ങാനും മറന്നു ഞാനിന്ന്... നിന്റെ ഓര്‍മകള്‍, തീരാ വ്രതമായി ഇന്നെനിക്ക്. ആ ഓര്‍മകളെ മാത്രമായി ഞാനിന്നാരാധിക്കുന്നു. പക്ഷെ കടാക്ഷിക്കുവാന്‍ നീ പ്രത്യക്ഷമാകുന്നത് സ്വപ്നങ്ങളില്‍ മാത്രമാകുന്നു. അരികിലിരുന്നോമനിക്കുവാന്‍ നീ അന്യമായിരിക്കുന്നു, പകരം നീ നിറച്ചത് ആഴമേറിയ ഏകാന്തത മാത്രം.
ഞാനറിയാതെ എന്നെ നിന്നിലേക്കലിയിക്കൂ, അതിനുള്ള കഴിവ് നിനക്കിപ്പോഴും ഉണ്ട്. നീ പോയ പാത പിന്തുടര്ന്ന് ഞാനിതാ എത്തുന്നു. എന്നെ കൈപിടിച്ചു കൊണ്ടുപോകൂ..

6 comments:
Ithra pettennu venda sundarikkutty.. Jeevitham jeevikkanullathalle... Nannayirikkunnu. Ashamsakal...!!!
നന്നായിരിക്കുന്നു..
വിരഹ്വത്തിന്റെ ധ്വനികള്‍ നന്നായി പകര്‍ത്തിയിരിക്കുന്നു...
ഈ വരികള്‍ക്കു യോജിച്ച ഫോട്ടോയും, ഹോ!!
പാലത്തിന്റെ അങ്ങേയറ്റത്തിരിക്കുന്ന വിരഹം കടിച്ചമര്‍ത്തുന്ന പ്രണയിതാവും, വിടപറയാന്‍ യാത്ര ചോദിച്ചു വള്ളത്തില്‍ ദു:ഖാര്‍ത്തയായ പ്രണയിനിയും..
ഉണരാനും ഉറങ്ങാനും മറന്നു ഞാനിന്ന്... നിന്റെ ഓര്‍മകള്‍, തീരാ വ്രതമായി ഇന്നെനിക്ക്. ആ ഓര്‍മകളെ മാത്രമായി ഞാനിന്നാരാധിക്കുന്നു. പക്ഷെ കടാക്ഷിക്കുവാന്‍ നീ പ്രത്യക്ഷമാകുന്നത് സ്വപ്നങ്ങളില്‍ മാത്രമാകുന്നു. അരികിലിരുന്നോമനിക്കുവാന്‍ നീ അന്യമായിരിക്കുന്നു, പകരം നീ നിറച്ചത് ആഴമേറിയ ഏകാന്തത മാത്രം.
ithil kuduthal enthanubhavikkan!
really good !
പക്ഷെ നിന്റെ ആ വാക്കുകള്‍, ഹൃദയത്തിലകപ്പെട്ട ചില്ലുകള്‍ പോലെ മുറിവുകള്‍ മാത്രം അവശേഷിപ്പിച്ചു, പിന്നെ ജീവനില്‍ നിന്നൊഴിയുവനായി തന്ന ഒരു ക്ഷണപത്രികയും.
അയ്യാളെ പോയി പണി നോക്കാന്‍ പറ സുന്ദരിക്കുട്ടി....അയ്യേ...ഇത്രയ്ക്കു പാവമായാലൊ.....ദേ ഇങ്ങട് നോക്കിയേ... ജീവിതത്തില്‍ എന്തൊക്കേ.. വേറെ കാര്യങ്ങളു കിടക്കുന്നു...അതിലോക്കെ ശ്രദ്ധ തിരിച്ചു വിടുക. പ്രണയിക്കുന്നതൊക്കെ നല്ലതു തന്നെ പക്ഷെ ........
@ സന്തോഷ് പല്ലശ്ശന
പക്ഷെ..... മുഴുമിക്കൂ..
അവിടെ ഞാന്‍ വാക്കുകള്‍ ചേര്‍ത്താല്‍ ഒത്തിരി എഴുതേണ്ടി വരും..
പക്ഷേ......പക്ഷേ.......പക്ഷേ........അത്...സുന്ദരിക്കുട്ടി പ്രണയിക്കൂ..കാറ്റിനെ വെയിലിനെ ..മഴയെ പക്ഷികളെ..അങ്ങിനെ അങ്ങിനെ.......പിന്നെ ....എഴുത്തിനെ....നമ്മുടെ പ്രിയപ്പെട്ടവരെ....ഹ ഹ ഹ..
Post a Comment