13 Jun 2009

നിറമില്ലാത്ത ജീവന്‍

വേറിട്ട ഒരു ഒറ്റയടിപ്പാതയില്‍ നടന്ന എന്നോടാരോ പിന്നില്‍ നിന്നു ചോദിച്ചു “നീ ആര്” പക്ഷെ ഉറവിടം കണ്ടെത്താന്‍ വിഷമിച്ചു.. ഉദ്യമം കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ മുന്നില്‍ നിന്നതേ ചോദ്യം...
അതു ഞാന്‍ തന്നെയായിരുന്നു.. അല്ല എന്റെ മനസ്സിലെ സമ്മിശ്ര വൈരീ ചിന്താ ശകലങ്ങള്‍ക്കു നിറമില്ലന്നു മന്‍സ്സിലാക്കിത്തരുവാന്‍ ആ ഏഴുനിറങ്ങള്‍ ചേര്‍ന്ന ധവളപ്രകാശം എന്നില്‍ തട്ടിയുണ്ടാക്കിയ നിഴലായിരുന്നു.. അതും ആ ഏഴുനിറങ്ങള്‍ക്കു പിറന്ന ധവളതയുടെ ഒരു പ്രഭാവവും കാണിക്കാതെ കറുത്തിരുന്നു..

ഞാന്‍ ഈ പ്രപഞ്ചാത്താലുണ്ടായ പഞ്ചഭൂത നിര്‍മിതവസ്തു മാത്രം, നാളെ പ്രപഞ്ചത്തിലേക്കു ലയിച്ചു ചേരേണ്ട നിറമില്ലാത്ത ചേതന മാത്രം... ഞാന്‍ നിറമില്ലാത്ത വര്‍ണമാകുന്നു... ഞാന്‍ പ്രഭയില്ലാത്ത പ്രകാശമാകുന്നു..


Creative Commons License

4 comments:

Vivin John said...

'നിറമിലാത്ത വര്‍ണമാകുന്നു ', . വര്‍ണന നന്നയിരിക്യുന്നു..................

കാപ്പിലാന്‍ said...

ജീവന് മതമുണ്ട്‌ :)

jayanEvoor said...

വരികളും ചിത്രവും പരസ്പര പൂരകം!

ഇഷ്ടപ്പെട്ടു!!

സൂത്രന്‍..!! said...

ഇഷ്ട്ടായി