തെക്കുനിന്നെത്തുന്ന വിളിയില്‍
കത്തുന്ന നെഞ്ചിലെ കനലിന്
കാവലാം നീറ്റുചോറിന്റെ ഉരുളകള്‍
ദര്‍ഭതന്‍ കൈകള്‍ ഊട്ടുന്നു ഇന്നിതാ
ആഹരി രാഗത്തില്‍ തേങ്ങലായ്
തൂകിയാ, വേഴ്ച തച്ചുടച്ചപ്പോള്‍..
ഉടയുന്നു ആ വര്‍ണ വളകളും...
മങ്ങുന്നു സൂര്യന് സീമന്തരേഖയില്‍ ..
എഴുതാത്ത ഏടിലെ വരികളെ
തേടി അലയുന്ന ഹൃദയത്തില്‍
വിഷാദഹൃത ഹ്രദത്തിലേക്കിനി
താഴാതെ എത്തിപ്പിടിക്കുവാന്‍...
കഴിയാതെ നില്ക്കുന്നു ഇവള്
ഭര്‍ത്രി? പാണിഗൃഹീതി? ഇല്ല
ഇനി അവള് അമ്മയായി മാത്രം
മകളായി മാത്രം വാഴുന്നു ഇന്നിതാ...
കത്തുന്ന നെയ്വിളക്കിന് നാളം
നീരിന് കരിമ്പുക വമിക്കുവാതെ..
കാറ്റില്‍ അണയുമ്പോള്‍ ആ...
പൈതലിന് കൂന്തലില്‍ തഴുകി
വിതുമ്പി ഓര്‍മതന്‍ ഓളങ്ങള്‍
നീക്കിയാ അങ്കിതം സീമന്തികം.
രേഖതന്‍ പൈത്യകം നിഴലിച്ചു
നിന്നിതാ ഇവള് ഏകിയായ്...
ഇന്നിതാ ഇവള് ഏകിയായ്...
10 comments:
കഴിയാതെ നില്ക്കുന്നു ഇവള്
ഭര്‍ത്രി? പാണിഗൃഹീതി? ഇല്ല
ഇനി അവള് അമ്മയായി മാത്രം
മകളായി മാത്രം വാഴുന്നു ഇന്നിതാ...
Manoharamayirikkunnu... Ashamsakal...!!!
ആശംസകള്‍
നന്നായിരിക്കുന്നു.സുഹ്രുത്തേ
സത്യം പറയാല്ലോ,എനിക്കൊന്നും മനസ്സിലായില്ല.എന്റെ വിവരക്കുറവാകണം,ക്ഷമിക്കൂ.
ആദ്യമായാണിവീടെ , കവിതയുമായി ബന്ധം കുറവായതിനാലാ.
വരികള്‍ക്ക് ഘനമേറുമെങ്കിലും സീമന്തരേഖയിലെ മങ്ങുന്ന സൂര്യന് സൃഷ്ടിക്കുന്ന വ്യഥകള്‍ കാണാതിരിക്കാനാവുന്നില്ല.അനിവാര്യമായ നഷ്ടങ്ങള്‍ ജീവിത താളം മാറ്റിയേക്കാം, പക്ഷെ ജീവിതം ഒഴുകക തന്നെ ചെയ്യും.
ആശസകള്‍.
thalam nanayundu
എഴുതാത്ത ഏടിലെ വരികളെ
തേടി അലയുന്ന ഹൃദയത്തില്‍
വിഷാദഹൃത ഹ്രദത്തിലേക്കിനി
താഴാതെ എത്തിപ്പിടിക്കുവാന്‍...
streeye ithrayere aduthu kaanaan kazhinjuvallo.nandi.
കവിതയില്‍ ഭാഷാപരമായ വിപ്ലവം കൊണ്ടുവരാന്‍ ശ്രമിചിരിക്കുന്നു,അവഗണനയില്‍ നിന്നും പറന്നുയരാന്‍ ഒരു പരിശ്രമം.നന്ന്,ഇനിയും മുന്നോട്ട് .............
Post a Comment