നിങ്ങളോടുതന്നെ ചില ചോദ്യങ്ങള്‍ ചോദിക്കൂ.
1. ഒരു നേരത്തെയെങ്കിലും സ്വന്തം ഭക്ഷണം വിശക്കുന്ന ഒരാള്‍ക്ക് നല്‍കിയിട്ടുണ്ടോ ?
1. ജീവിത സമയത്തൊരിക്കലെങ്കിലും പൊതുസേവനത്തിന് സമയം മാറ്റിവെച്ചിട്ടുണ്ടോ ?
1. അനാവശ്യമായി ചിലവാക്കുന്ന ഒരു രൂപയെങ്കിലും മിച്ചം വെയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ടോ ?
1. താന്‍ ചെയ്ത തെറ്റുകള്‍ പൂര്‍ണ്ണ മനസ്സോടെ സമ്മതിച്ചിട്ടുണ്ടോ ?
1. മൃഗങ്ങളും മനുഷ്യരെപ്പോലെ തന്നെ സ്വതന്ത്രരാണ് ഈ ഭൂമിയില്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ ?
1. കൈകൂലികൊടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ടോ ?
1. ഒരിക്കലെങ്കിലും രക്തദാനം നടത്തിയിട്ടുണ്ടോ ?
1. മരണാനന്തരം ശരീവയവങ്ങള്‍ മറ്റോരാള്‍ക്ക് പ്രയോജനം വരുംവണ്ണം ഉപോയഗപ്പെടുത്തിയിട്ടുണ്ടോ ?
1. പൊതുമുതല്‍ എന്റെയും നിന്റെയും സ്വത്താണ് എന്നു അറിയുന്നുണ്ടോ ? ഇനിയും നൂറിലേറെ ചോദ്യങ്ങള്‍....
അറിഞ്ഞുകൊണ്ടുതന്നെ എല്ലാ കാര്യങ്ങള്‍ക്കും പട്ടികയില്‍ ഒന്ന് (1) എന്ന സ്ഥാനം കല്‍പ്പിച്ചിരിക്കുന്നു.
ഞാന്‍ സന്തോഷിക്കുന്നു എന്നാല്‍ കഴിയുന്നത് ഞാന്‍ ചെയ്യുന്നുണ്ട്, ചെയ്തിട്ടുമുണ്ട്, ഇനി ചെയ്യുകയും ചെയ്യും..... ഒരു പച്ചയായ, വികാരങ്ങളുള്ള, എന്റെ കഴിവിനനു മറ്റുള്ളവരുടെ വേദന അറിയാനും അതില്ലാതാക്കാനും പരിശ്രമിക്കുന്ന മനുഷ്യമൃഗം.
സസ്നേഹം ശ്രീ.
