ഇടം കയ്യാല്‍ ഉയര്‍ത്തിയോരുടയാടയും,
ഉടഞ്ഞൊരാ മൃദു കരലാളനത്തില്‍.
കനകക്കൊലുസ്സു നിഴലായൊരാ പാദമോ,
നാണം നിറച്ചുവാ പടിവാതിലില്‍.
അനുവദിച്ചാനയച്ചൊരാ പുല്‍ക്കൊടി,
പുണ്യമാം പാദസ്പര്‍ശമേല്‍ക്കുവാനായ്.
കരിവളകള്‍ കൊഞ്ചിയോരാ ദളമോരോന്നും,
കമലദള ശോഭയാര്‍ന്നോരധരത്തില്‍ അര്‍പ്പിച്ചു.
നനുചന്ദനം നെറ്റിയിലലിഞ്ഞപ്പോള്‍,
തുളസിക്കതിര്‍ തോഴിയായ് ആ കാര്‍കൂന്തലിന്‍.
കരിമഷിക്കണ്ണിമകള്‍ നടന ചുവടെഴുതുമ്പോള്‍,
ഹൃദയതാളം ശ്രുതിമീട്ടി നിന്നഴകില്‍ ദേവീ.
നമ്രശിരസ്സായ്, കയ്കൂപ്പി നിന്നവള്‍ നിന്‍ തിരുനടയില്‍,
കണ്ണാ, നിന്‍ ഓര്‍മ നഷ്ടമായ് ആ നിര്‍മല വേളയില്‍.
കണ്ണാ, ആ പൊന്മുളം തണ്ടിന്‍ ശ്രുതി മാഞ്ഞുപോയി.
ഭക്തിയിലലിഞ്ഞവള്‍ മമ ചാരെ അണഞ്ഞപ്പോള്‍,
ഏകി എനിക്കവള്‍ മൃദുമന്ദഹാസം.
നിറ ശോഭയാം ആ സുസ്മിതം,
പുല്‍കിയുണര്‍ത്തിയെന്‍ അന്തരാത്മാവിനെ.
അചലമായെന്‍ അനുരാഗ തന്ത്രികള്‍,
മീട്ടുവനറിയാതെയായ് ആ ഹൃദയ തംമ്പുരുവും.
മൂകയായ്, നീ ആ ബ്രഹ്മജീവനില്‍ മറഞ്ഞപ്പോള്‍,
ഹൃദയം കവര്‍ന്നതറിഞ്ഞില്ല ഞാന്‍......
അവളെന്‍ ഹൃദയാങ്കിയായതറിഞ്ഞില്ല.......
4 comments:
ഈ പുന്ചിരി വല്ലാത്ത ഒരു അത്ഭുത വസ്തു തന്നെ അല്ലെ , . . ?
എന്തായാലും നന്നായിരിക്കുന്നു, . . .
ബൂലോകത്തേയ്ക്ക് സ്വാഗതം.
നന്നായിട്ടുണ്ട്
കൊള്ളാം ആശംസകള്‍
കുറെ എഴുതിയതുകൊണ്ടായില്ല, കുറെ വായിച്ചു, കുറച്ചെഴുതുക, കുരചെഴുതുക. ആശംസകള്‍.
Post a Comment