നിറകണ്ണില്‍ നിറയുന്ന നിമിഷങ്ങള്‍ പോല്‍....!
നിറയുന്നു നീലിമപോല്‍ ഗതകാലങ്ങള്‍....!
നിറയുന്നു രശ്മികള്‍ പോല്‍ നിന്നോര്‍മകള്‍...!
അറിയുന്നു ഞാനിന്ന്, ആര്‍ദ്രമാം ഓര്‍മകള്‍...
അറിയുന്നു ഞാനിന്ന്, അടരുന്ന ഓര്‍മകള്‍....
മറയാതെ എരിയുന്നു സൂര്യനെപ്പോല്‍.
അത് മനതാരിലെരിയുന്നു സൂര്യനെപ്പോല്‍.
ഓര്‍മകളെ നിന്‍ താപം ആറാതെരിഞ്ഞപ്പോള്‍..
ഉരുകിയൊലിച്ചു ഞാന്‍ മെഴുകിന്‍ പ്രതിമപോല്‍.
അറിയാതെ, ഉലയിലെ തരിയായ തനുവായി..
തളരുന്നു ഞാനിന്നും, നിന്നോര്‍മയില്‍.
ആ പ്രിയമാനസ യെമുനയും വറ്റിവരണ്ടുവോ...?
ആ സ്വരരാഗ ഗംഗയും വറ്റിവരണ്ടുവോ..?
നിന്‍ സ്മൃതിതന്‍ രോദന രാഗത്തിലും....?
നിന്‍ സ്മൃതിയില്‍ തകര്‍ന്നൊരാ താളത്തിലും...?
മായാത്ത മരീചികപോല്‍, മറയുന്നു
നിന്‍ ചിരി, മൃതിയാം, മരുവാം മനസ്സിലിന്നും....
എന്നിട്ടും കനലായി, കാഞ്ചന കാന്തിപോല്‍..
വിങ്ങി വിളങ്ങി നീയെന്‍ കനവുകളില്‍...
ഓര്‍മകളെ നിന്‍ താപം ആറാതെരിയെട്ടെ..
മനസ്സിലെ മരുവിലും വാടാതെ വളരട്ടെ...
ഇരുട്ടിലും വെളിച്ചമായ് വഴികള്‍ തെളിച്ചു നീ..
മിഴികളില്‍ നിറഞ്ഞു, വേര്‍പെടും തുള്ളിപോല്‍..
അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?
നീ അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...?
5 comments:
സുന്ദരിക്കുട്ടി നിന്‍ താപം ആറാതെരിയെട്ടെ..
മനസ്സിലെ മരുവിലും വാടാതെ വളരട്ടെ...
subinn.blogspot.com
നീ അറിഞ്ഞോ, അറിയാതെയൊ പോയിടുമോ...? Arinju thanne pokatte... Nannayirikkunnu. Ashamsakal...!!!
മനസ്സിലെവിടെയോ, വിരഹത്തിന്റെ നെരിപ്പോടുമായി... പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കവിത... നന്നായിരുന്നു...പക്ഷെ, കുറച്ചുകൂടി ഓമനത്വം വരുത്തുവാന്‍ ഇനിയുള്ള കവിതകളിലൂടെ ശ്രദ്ധിക്കണം... വീണ്ടും വീണ്ടും എഴുതുവാന്‍ ശ്രമിക്കുക....
"ആര്‍ദ്രമാം ഓര്‍മകള്‍" എങ്ങിനെയാണ് കുട്ടീ സൂര്യനെപ്പോല്‍ എരിയുന്നത്? :-)
@Anonymous
ജീവിക്കുമ്പോള്‍, അകന്നിരിക്കുമ്പോള്‍ ഓര്‍മകള്‍ സുഖമുള്ളതും ആര്‍ദ്രവുമാണ് പക്ഷെ അതേ ഓര്‍മകള്‍ സൂര്യനെപ്പോലെ അല്ല അതിലും താപത്തില്‍ കത്തിക്കൊണ്ടിരിക്കും ആരെപ്പറ്റിയാണോ ഓര്‍മകള്‍, അവര്‍ ഓര്‍മകള്‍ മാത്രമാക്കി ഇഹലോകം വെടിയുമ്പോള്‍...
"ആര്‍ദ്രമാം ഓര്‍മകള്‍" സൂര്യനെപ്പോല്‍ എരിയുന്നില്ലേ...?
Post a Comment