3 Feb 2010

ഭീരു

ഉള്ളിലൊരായിരം
പല ഭീതി നിറച്ചുവീ-
പുക്കിളിന്‍ കൊടി-
പൊട്ടിയിറങ്ങിയീ ഭൂമിയില്‍.

ജനിച്ചുടന്‍ പല മാത്രയില്‍ 
പല സൂചികള്‍ കുത്തി-
ത്തുരന്നു മാസം, 
മരണത്തിന്‍ ഭീതിയില്‍  .

ഇഴ ജന്തുവിനേപ്പോലി-
ഴയാന്‍, പെട്ടുഴലുന്നു,
ഈ തൊട്ടിലിന്‍-
കെട്ടിലെ ഭീതിപ്പിടിയില്‍.

തൊട്ടിലിന്‍ പിടിവിട്ടി-
റങ്ങി, ഇഴയുവാന്‍,
നീലവിരിപ്പേകീയോ-
രാ നിഴലിലെ ഭീതിയില്‍.

നിഴലെറിഞ്ഞ ദീപ-
മെരിഞ്ഞണഞ്ഞപ്പോള്‍,
ഭീതി പകര്‍ന്നുവാ ഇരുളിന്‍, 
കറുപ്പേറുമാ അന്ധത.

മാമുണ്ണുവാനായി, വീണ്ടും 
നിറച്ചുവാ ഭീതി കൊലുസ്സിന്‍-
കിലുക്കമായ്, നീണ്ട 
ദംഷ്ട്രതന്‍ ഇരുട്ടിന്‍ കഥ.

നുണയാതെ, ഭീതിയോടെ-
യാ നൂറു അരിമണികളിറങ്ങി
കൂടെ, കള്ളമാം പാതിരാ-
പ്പാറതന്‍ കുഞ്ഞു കഷണവും.

രാത്രിയിലെ കൊള്ളിയാന്‍-
മഴയിലും, മുത്തശ്ചി തന്‍ 
മടിയിലും, പഴയ ചുടലയുടെ 
രക്തദാഹത്തിന്‍ ഭീതിയും.

ഉറങ്ങുവാന്‍ അറിയാതെ,
സ്വപ്നത്തിലും ഭീമമാം-
താടക ഭീതിതന്‍ ദാഹ-
രക്തം ചുരത്തി നിറച്ചു.

പല നാളുകള്‍ ഉണ്ണാതെ
ഉണ്ടുറങ്ങുമ്പോള്‍ പഴ-
കഥയായി വളര്‍ന്ന, കുരു-
ന്നിലെ ഭീതിതന്‍ വേരുകള്‍.

മൂളുന്ന ചൂരലും, അക്ഷര
മാലയും, ചുവപ്പിന്‍ മഷിയുടെ 
അടയാള കാവ്യവും രചിച്ചു-
പുതിയ ഭീതിയുടെ രൂക്ഷമാം മുഖം.

അയല്പക്കത്തെ തുലനവും തൂക്കവും,
അഛനമ്മയുടെ ശാഠ്യവും വാശിയും,
പിടിമുറുക്കി അഴിയാത്ത
ഭീതിയുടെ കരാള ഹസ്തങ്ങള്‍.

കഴുത്തിലൊരു കയറിട്ടു-
കുരുക്കുവാന്‍ തുനിഞ്ഞുവാ-
ഭീരു, എടുത്തുകളഞ്ഞുവാ-
കയറിന്‍ കുരുക്കും ഭീതിയാല്‍.

പിന്നെയും അടിമയായ്,
ജീവിതം തീറെഴുതി,
ഭീതിയുടെ ജന്മിയായ് 
വാഴുന്നു, ഇന്നിതാ ഈ ഭീരു.

Creative Commons License

12 comments:

chithrakaran:ചിത്രകാരന്‍ said...

ആശംസകള്‍ ...

പള്ളിക്കുളം.. said...

ഭീതിയിൽ ജനിച്ച് ഭീതിയിൽ മരിക്കുന്നു.. ഇഷ്ടപ്പെട്ടു.

ഹംസ said...

കവിത ഇഷ്ടമായി

ആശംസകള്‍

Deepa Bijo Alexander said...

ജനനം മുതൽ മരണം വരെ പേടികൾ മാത്രം വിട്ടൊഴിയാതെ കൂടെ ..അല്ലേ? നല്ല ആശയം.

Vinodkumar Thallasseri said...

ഭീരുത്വത്തിണ്റ്റെ പകര്‍ന്നാട്ടങ്ങള്‍ നന്നായി. അക്ഷരപിശാച്‌ പിടികൂടിയോ?

മുരളി I Murali Mudra said...

നല്ല കവിത

തുലിക said...

valare nannayirikkunnu

Umesh Pilicode said...

ആശംസകള്‍

സുന്ദരിക്കുട്ടി said...

അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി...!

ഏകാന്തതയുടെ കാമുകി said...

);

ഉപാസന || Upasana said...

പല നാളുകള്‍ ഉണ്ണാതെ
ഉണ്ടുറങ്ങുമ്പോള്‍ പഴ-
കഥയായി വളര്‍ന്ന, കുരു-
ന്നിലെ ഭീതിതന്‍ വേരുകള്‍.


നന്നായി എഴുതി
:-)

സുന്ദരിക്കുട്ടി said...

അഭിപ്രായമറിയിച്ച ഏവര്‍ക്കും നന്ദി...!