5 May 2009

നിശയിലെ നീ..

അണയുന്ന വികാരങ്ങളെയും, വിചാരങ്ങളെയും ഓര്‍മകളുടെ അധോലോകത്തിലേക്കെത്തിക്കുന്ന ആ അര്‍ഥപ്രഞ്ജയെ മുറുകെപിടിച്ചിരിക്കുവാന്‍ വെമ്പുന്ന മനസ്സിനെ...
പാതിയുണര്‍ന്ന്, ഇന്നും എന്തിനോവേണ്ടി തേടുന്ന ആത്മാവിനെ...
താരാട്ടുപാടി ഉറക്കുവാന്‍ ആ നിശയിലെനിക്കു കഴിഞ്ഞിരുന്നെങ്കില്‍......


വീണ്ടും ഒരു തീരാ നിശ, നീ ഉറങ്ങുമ്പോഴും, എന്നെ ഉണര്‍ത്തിയിരുന്ന അതേ വികാരങ്ങള്‍ നിന്നെ കാണുവാനായി ആ കാര്‍മേഘങ്ങള്‍ പാതി മറച്ച വിണ്ണിനെ നോക്കി കേണിരുന്നു...
എന്തോ അറിയാവുന്നതു പോലെ കാര്‍മേഘം കറുത്ത് ഘനം കൂട്ടി ആ വെള്ളിക്കണ്ണാടിയിലെ നിന്റെ മുഖം മറച്ചു....

കണ്ണിലെ കണികകള്‍, എത്തിനോക്കിയ നിലാവെളിച്ചത്തില്‍ മുത്തുപൊഴിച്ചുകൊണ്ടേയിരുന്നു... ഘനം കൂടിയ ആ വികാരധാരയില്‍ അലിഞ്ഞുവോ ആ ഓര്‍മ്മകള്‍.. എന്തോ അറിയില്ല, ആ ഓര്‍മ്മകള്‍ അലിഞ്ഞുരുകി കടല്‍ ചേര്‍ന്നാലും, നീരാവിയായി, വെള്ളിമേഘങ്ങളായി, വീണ്ടും എന്നിലേക്കു പെയ്തിറങ്ങും, ഭൂമി എന്നപോലെ നിശ്ശബ്ദമായി ഞാനതേറ്റുവാങ്ങും...

നിന്റെ ഉറക്കം, ഉണര്‍ത്തിയ എന്നെ, ആ നിശയില്‍ നിര്‍വികാരമായി അലഞ്ഞലിഞ്ഞുരുകാന്‍ ഓര്‍മ്മയിലേക്കിറക്കിവിട്ടു...
നിന്റെ ഉറക്കം, ഉണര്‍ത്തിയിരുന്നു എന്നെ...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...
നീ ഉറങ്ങിയത്, ഉറങ്ങാനായി മാത്രമാണെന്നറിഞ്ഞിട്ടും...

6 comments:

പട്ടാമ്പിക്കാരന്‍ said...

കവിയെ കുറ്റം പറഞ്ഞാലു...

1)ആദ്യ വരികളു വായിക്കുമ്പോളു മനസ്സു വേദനിക്കുന്നില്ലാ .. തല വേദനിക്കുന്നുണ്ടു(ആതിനെ നമുക്കു വായനക്കാരന്റെ സറുഗശേഷിക്കുറവു എന്നു വിളിക്കാം)
2) ഈ തേഞ്ഞ പദ്ങ്ങളു തന്നെ വേണോ “എന്തിനോവേണ്ടി തേടുന്ന ആത്മാവിനെ“ (
Refrence തേഞ്ഞ പദ്ങ്ങളു : NS MADHAVAN) കേട്ടാലു എന്തിനോവേണ്ടി എഴുതിയപോലെ.)
4)എവിടെപ്പൊയി ഒഴുക്കുള്ള ഭിംബ്ങ്ങളു , അടരുകളു? (Ref Ex:വസ്ത്രം നിറയും മേനിയില്‍ പൂമാല്യവും കുറിയും)

3) പച്ചമലയാളം ചെടിക്കുമോ?

നിരൂപണമാണെന്നു ധരിക്കരുതു..ആയതു സ്രിഷ്ടിയെ ആണല്ലൊ ഉന്നം വക്കുന്നതു ..

Thus Testing said...

അണയുന്ന വികാരങ്ങളെയും, വിചാരങ്ങളെയും ഓര്‍മകളുടെ അധോലോകത്തിലേക്കെത്തിക്കുന്ന ആ അര്‍ഥപ്രഞ്ജയെ മുറുകെപിടിച്ചിരിക്കുവാന്‍ വെമ്പുന്ന മനസ്സിനെ...
പാതിയുണര്‍ന്ന്, ഇന്നും എന്തിനോവേണ്ടി തേടുന്ന ആത്മാവിനെ...
താരാട്ടുപാടി ഉറക്കുവാന്‍ ആ നിശയിലെനിക്കു കഴിഞ്ഞിരുന്നെങ്കില്‍......

എന്താണു ഇത് കൊണ്ടു ഉദ്ദേശിച്ചത്? അല്ലെങ്കില്‍ എനിക്ക് വിവരമില്ല എന്ന് തോന്നുന്നു.

Anonymous said...

എന്തോ അറിയില്ല, ആ ഓര്‍മ്മകള്‍ അലിഞ്ഞുരുകി കടല്‍ ചേര്‍ന്നാലും, നീരാവിയായി, വെള്ളിമേഘങ്ങളായി, വീണ്ടും എന്നിലേക്കു പെയ്തിറങ്ങും, ഭൂമി എന്നപോലെ നിശ്ശബ്ദമായി ഞാനതേറ്റുവാങ്ങും...

kollam

സുന്ദരിക്കുട്ടി said...

‌@ അരുണ്‍.

ഉറക്കത്തിന്റെ തുടക്കം,
വികാരങ്ങളും വിചാരങ്ങളെയും ഓര്‍മകളുടെ അധോലോകത്തിലേക്കെത്തിക്കുന്ന സമയമായി കാണുന്നു അതും ഇദ്രിയങ്ങളറിയാതെ മസ്തിഷ്കത്തിനു യാ‍തൊരു അറിവും കൂടാതെ കടന്നു വരുന്നതാണ് ഓര്‍മകള്‍, പക്ഷെ മനസ്സിന് ആ അവസ്ഥ അണയാതെ കാത്തുകൊണ്ടുപോകാന്‍ തോന്നി....
ഒരു ആത്മാവ് പൂര്‍ണമാകുന്നതു മറ്റൊന്നിന്റെ സാന്നിദ്ധ്യം കൊണ്ടാണ്(എന്റെ നിഗമനത്തില്‍.. വിശേഷണമെന്നോണം “പാതിയുണര്‍ന്ന്” എന്ന് ചേര്‍ത്തിരിക്കുന്നു... പക്ഷെ ഉപബോധ മനസ്സിന്റെ ഈ ചിന്തയില്‍ നിന്നകന്ന് ബോധമനസ്സു ഉറങ്ങാന്‍ വേണ്ടി ശ്രമിക്കുന്നു.. ഉപബോധമനസ്സിനെ നിയന്ത്രിക്കുവാനുള്ള കഴിവ് ബോധമനസ്സിനില്ലല്ലോ... അതുകൊണ്ട് പ്രത്യാശാത്മകമായി “താരാട്ടുപാടി ഉറക്കുവാന്‍ ആ നിശയിലെനിക്കു കഴിഞ്ഞിരുന്നെങ്കില്‍” എന്ന് ചേര്‍ത്തിരിക്കുന്നു..
ഇതെല്ലാം എന്റെ കാഴ്ച്ചപ്പടുകളാണ്.. താങ്കള്‍ക്ക് ഏതു രീതിയില്‍ വേണമെങ്കിലും വ്യാഖ്യാനിക്കാം..
വായിക്കുന്നുണ്ടെന്നറിഞ്ഞതിലും, താങ്കളുടെ ചോദ്യത്തിനും നന്ദി..
തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

joice samuel said...

:)നന്നായിട്ടുണ്ട്...
നന്‍മകള്‍ നേരുന്നു...!!
സസ്നേഹം,
ജോയിസ് വാര്യാപുരം..!!

Vivin John said...

എനിക്യു വിമര്‍ശനങ്ങള്‍ എല്ലാ.......നിരുപനങ്ങളും .....എങ്കിലും കാലത്തിന്റെ ഇടവഴിയില്‍ മാറുന്ന പോയ വിരഹത്തിന്റെ വരികള്ക് ഇതേ ഗന്ധമായിരുന്നു ...
എന്നോ അലിഞ്ഞു പോയ ഒരു തുള്ളി മിഴിനീരിനും പറയാനുണ്ടായിരുന്നത് ഇതു തന്നെ ആയിരുന്നു.....