9 May 2009

ഇന്നലെ പെയ്തൊരാ മഴയത്..

ഇന്നലെ പെയ്തൊരാ മഴയത്..
മിഴിയിലലിഞ്ഞൊരു ഹിമകണമോ...?

നിറഞ്ഞുപെയ്തുവാ പ്രാണനാം മേഘവും,
വേഴാമ്പലതു കാത്തിരുന്ന പോല്‍...


കരിമഷിപടര്‍ത്തിയാ, കറുപ്പിന്‍ വിഷാദം,
വിഹീനമാക്കി പ്രണയമാം പ്രഭാതവും..

നേത്രത്തിന്‍ ദാനം, കവിളുകള്‍ക്കെന്നപോല്‍..
കുതിര്‍ന്നു ഭൂമിയും ആ ധന വൃഷ്ടിയില്‍.

കിളിര്‍ത്തുവോ ഓര്‍മതന്‍ വിത്തുകള്‍..?
വേരുകള്‍ പടര്‍ത്തിയോ ആഴത്തിലത്രയും...

ആടിയുലഞ്ഞോരാലിലയെന്ന പോല്‍..
അര്‍ഥ ശൂന്യമായി ജെന്മമിതെന്നോ..?

പടരുന്നുവോ ഹൃദയ പ്രതിബിംബമത്രയും...
പ്രളയത്തിലെ പ്രകാശമെന്നപോല്‍..?

പ്രണയിച്ചിരുന്നു ഞാന്‍ ഈ പ്രപഞ്ച മിഥ്യയെ..........
പ്രണയിച്ചിരുന്നു ഞാന്‍ തോഴനാം പ്രകൃതിയെ.........

8 comments:

M.K.KHAREEM said...

വളര്‍ച്ചയുടെ പടികളില്‍ ഈ എഴുത്തുകാരി... എഴുതുന്തോറും മിഴിവായി... ഓര്‍ക്കുട്ടില്‍ പലയിടങ്ങളിലായി വായിച്ചതില്‍ നിന്നും അറിഞ്ഞത്.... എങ്കിലും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്... കഴിയും, കഴിയണം... ആശംസകള്‍....

girishvarma balussery... said...

എഴുത്ത് തുടരുക..... ആശംസകള്‍...

ramanika said...

പ്രണയിച്ചിരുന്നു ഞാന്‍ തോഴനാം പ്രകൃതിയെ.........
iniyum tudaruka prakruthiyodulla pranayavum, ezhuthum.
aasamsakal

Unknown said...

////നേത്രത്തിന്‍ ദാനം, കവിളുകള്‍ക്കെന്നപോല്‍..
കുതിര്‍ന്നു ഭൂമിയും ആ ധന വൃഷ്ടിയില്‍.////


kollam..nannayittundu........

Deepumon said...

simply superb..........

Sureshkumar Punjhayil said...

Nannayirikkunnu... Ashamsakal...!!!

ഹരിശ്രീ said...

മനോഹരം.........

:)

JEEVS said...

bhavukangal...