ഇന്നലെ പെയ്തൊരാ മഴയത്..
മിഴിയിലലിഞ്ഞൊരു ഹിമകണമോ...?
നിറഞ്ഞുപെയ്തുവാ പ്രാണനാം മേഘവും,
വേഴാമ്പലതു കാത്തിരുന്ന പോല്‍...
കരിമഷിപടര്‍ത്തിയാ, കറുപ്പിന് വിഷാദം,
വിഹീനമാക്കി പ്രണയമാം പ്രഭാതവും..
നേത്രത്തിന് ദാനം, കവിളുകള്‍ക്കെന്നപോല്‍..
കുതിര്‍ന്നു ഭൂമിയും ആ ധന വൃഷ്ടിയില്‍.
കിളിര്‍ത്തുവോ ഓര്‍മതന്‍ വിത്തുകള്‍..?
വേരുകള്‍ പടര്‍ത്തിയോ ആഴത്തിലത്രയും...
ആടിയുലഞ്ഞോരാലിലയെന്ന പോല്‍..
അര്‍ഥ ശൂന്യമായി ജെന്മമിതെന്നോ..?
പടരുന്നുവോ ഹൃദയ പ്രതിബിംബമത്രയും...
പ്രളയത്തിലെ പ്രകാശമെന്നപോല്‍..?
പ്രണയിച്ചിരുന്നു ഞാന്‍ ഈ പ്രപഞ്ച മിഥ്യയെ..........
പ്രണയിച്ചിരുന്നു ഞാന്‍ തോഴനാം പ്രകൃതിയെ.........
8 comments:
വളര്‍ച്ചയുടെ പടികളില്‍ ഈ എഴുത്തുകാരി... എഴുതുന്തോറും മിഴിവായി... ഓര്‍ക്കുട്ടില്‍ പലയിടങ്ങളിലായി വായിച്ചതില്‍ നിന്നും അറിഞ്ഞത്.... എങ്കിലും ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്... കഴിയും, കഴിയണം... ആശംസകള്‍....
എഴുത്ത് തുടരുക..... ആശംസകള്‍...
പ്രണയിച്ചിരുന്നു ഞാന്‍ തോഴനാം പ്രകൃതിയെ.........
iniyum tudaruka prakruthiyodulla pranayavum, ezhuthum.
aasamsakal
////നേത്രത്തിന് ദാനം, കവിളുകള്‍ക്കെന്നപോല്‍..
കുതിര്‍ന്നു ഭൂമിയും ആ ധന വൃഷ്ടിയില്‍.////
kollam..nannayittundu........
simply superb..........
Nannayirikkunnu... Ashamsakal...!!!
മനോഹരം.........
:)
bhavukangal...
Post a Comment